മൂ​വാ​റ്റു​പു​ഴ: ചി​ത്ര​മെ​ഴു​ത്തി​ലെ മി​ക​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും മേ​ള ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ 16-ാമ​ത് ചി​ത്ര​ര​ച​നാ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്താ​റു​ള്ള മ​ത്സ​ര​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, സി​ല​ബ​സ്, സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
വി​ജ​യി​ക​ൾ​ക്ക് മേ​ള​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. സ​മ്മാ​നാ​ർ​ഹ​മാ​യ ര​ച​ന ആ​ലേ​ഖ​നം ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡു​മാ​ണ് ന​ൽ​കു​ന്ന​ത്. മേ​ള പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി എ​സ്. മോ​ഹ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​മീ​ർ, ട്ര​ഷ​റാ​ർ സു​ർ​ജി​ത് എ​സ്തോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രി​ജി​ത് ഒ. ​കു​മാ​ർ, എം.​എ​സ് അ​ജി​ത്, സി.​എം ഇ​ബ്രാ​ഹിം ക​രിം, മൃ​ദു​ൽ ജോ​ർ​ജ്, കെ.​എ​ച്ച് ഇ​ബ്രാ​ഹിം ക​രിം, ബി. ​അ​ശോ​ക് കു​മാ​ർ., കെ.​ബി വി​ജ​യ​കു​മാ​ർ, ജോ​ർ​ജ് ജെ. ​തോ​ട്ടം, ജേ​ക്ക​ബ് പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.