ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ഡിസിസി
1481684
Sunday, November 24, 2024 6:33 AM IST
കൊച്ചി: സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പിലൂടെ ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിദ്വേഷ പ്രചരണത്തിലൂടെയും കപടനാടകങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സര്‍ക്കാരിന്റെ കളി ജനം തിരിച്ചറിഞ്ഞു. ബിജെപിയിലൂടെ പരമാവധി വോട്ടുകള്‍ സമാഹരിപ്പിച്ച് തങ്ങള്‍ക്ക് ജയിക്കാമെന്നുള്ള വ്യാമോഹമാണ് ഇടതു നേതാക്കള്‍ക്കുള്ള തിരിച്ചടിയായത്.
കേരളത്തിന്റെ മതേതരത്വ ബോധം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ജനവിധി യുഡിഎഫിന് കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.
ഡിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ ഐ.കെ.രാജു, മനോജ് മൂത്തേടന്, ജോസഫ് ആന്റണി, വി.കെ. മിനിമോള്‍, അബ്ദുള്‍ ലത്തീഫ്, പി.ഡി. മാര്ട്ടിന്, വിജു ചൂളക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.