കൊ​ച്ചി: പി​റ്റ് (പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ഇ​ല്ലി​സി​റ്റ് ട്രാ​ഫി​ക്കിം​ഗ്) ആ​ക്ട് പ്ര​കാ​രം യു​വാ​വി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ അ​ട​ച്ചു. ക​ലൂ​ര്‍ അ​ശോ​ക റോ​ഡ് കി​ഴ​കൂ​ട് വീ​ട്ടി​ല്‍ ടി​ല്ലു തോ​മ​സി(30)​നെ​യാ​ണ് ജ​യി​ലി​ല്‍ അ​ട​ച്ച​ത്. ഒ​ന്നി​ല​ധി​കം നാ​ർ​കോ​ട്ടി​ക് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​കു​ന്ന​വ​ര്‍​ക്കെ​തി​രെ എ​ടു​ക്കു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ഇ​യാ​ള്‍ കൊ​ച്ചി സി​റ്റി​യി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മൂ​ന്ന് നാ​ര്‍​കോ​ട്ടി​ക് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ്.

കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നും മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന് യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ്. കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.