കൊ​ച്ചി: നാ​ലു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം 44 വ​യ​സു​കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു. കൊ​ച്ചി മു​ണ്ടം​വേ​ലി സ്വ​ദേ​ശി​നി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ നി​ന്നാ​ണ് കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്ത​ത്. വി​ട്ടു​മാ​റാ​ത്ത പ​നി​യും ചു​മ​യു​മാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ എ​ടു​ത്ത എ​ക്‌​സ്‌​റേ​യി​ലാ​ണ് മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി വ​ല​ത്തെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ കീ​ഴ്ഭാ​ഗ​ത്ത് ത​റ​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​മൃ​ത​യി​ലെ റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ന്‍ മേ​ധാ​വി ഡോ.​അ​സ്മി​ത മേ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ത​ന്നെ ഫൈ​ബ്രോ​ട്ടി​ക് ബ്രോ​ങ്കോ​സ്‌​കോ​പ്പി വ​ഴി മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം പു​റ​ത്തെ​ടു​ത്തു. ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം യു​വ​തി ആ​ശു​പ​ത്രി വി​ട്ടു.