കുട്ടമ്പുഴയിൽ ‘അമ്മയ്ക്കൊരു കരുതൽ' മെഡിക്കൽ ക്യാമ്പ് നടത്തി
1481669
Sunday, November 24, 2024 6:33 AM IST
കൊച്ചി: വിപിഎസ് ലേക്ഷോറിന്റെ 'അമ്മയ്ക്കൊരു കരുതൽ' സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ കുട്ടന്പുഴയിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ മുഖ്യാതിഥിയായി. ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഗൈനക് ആൻഡ് സർജിക്കൽ ഓങ്കോളജി മേധാവി ഡോ. കെ. ചിത്രതാര പദ്ധതി വിശദീകരിച്ചു.
സംസ്ഥാനത്തുടനീളം 5,000 സ്ത്രീകൾക്ക് രോഗനിർണയം നടത്തുകയും അതിൽ അടിയന്തര ആവശ്യമുള്ള 500 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതുമാണ് ‘അമ്മയ്ക്കൊരു കരുതൽ' പദ്ധതി. ഗർഭാശയ-മൂത്രാശയ സംബന്ധമായ രോഗങ്ങളായ യൂട്രസ് കാൻസർ, സെർവിക്കൽ കാൻസർ, ഓവേറിയൻ കാൻസർ, അനിയന്ത്രിത ബ്ലീഡിംഗ് തുടങ്ങി നിരവധി രോഗങ്ങൾക്ക് വൈദ്യ പരിശോധന, അൾട്രാസൗണ്ട് സ്ക്രീനിംഗ്, പാപ്സ്മിയർ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവയുൾപ്പെട്ട സൗജന്യ പരിശോധന ക്യാമ്പുകളിലൂടെ നൽകുന്നുണ്ട്.