സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിൽ ഇലഞ്ഞിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ
1481276
Saturday, November 23, 2024 4:31 AM IST
ഇലഞ്ഞി: പ്ലാസ്റ്റിക് വേർതിരിച്ച് എടുക്കുന്നതിനിടയിൽ ലഭിച്ച സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. പ്ലാസ്റ്റിക് വേർതിരിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണ പെട്ടിയിൽ നിന്നും ഒരു ജോടി സ്വർണക്കമ്മലും വിലയുള്ള മുത്തുകളും, ഒരു കമ്മലുമാണ് ഇലഞ്ഞി പതിനൊന്നാം വാർഡിലെ ഹരിതകർമ്മ സേന അംഗങ്ങളായ സജിമോൾ ബാബു ഊലോത്തിനും സുമ വാസു അല്ലക്കുഴയ്ക്കും ലഭിച്ചത്.
മുൻ പഞ്ചായത്ത് അംഗം ദേവസ്യ പാറക്കണ്ടത്തിന്റെ വീട്ടിൽ നിന്ന് നൽകിയ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ചപ്പോഴാണ് പ്ലാസ്റ്റിക് പാത്രത്തിലെ സ്വർണ കിലുക്കം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്വർണാഭരണങ്ങൾ അടങ്ങിയ ബോക്സ് ഉടമയെ ഏൽപ്പിക്കുകയായിരുന്നു.