മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
1480724
Thursday, November 21, 2024 5:14 AM IST
മൂവാറ്റുപുഴ: റേഷന്‍ ഡീലേഴ്സ് സംയുക്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. റേഷന്‍ വ്യാപരികളുടെ കഴിഞ്ഞ രണ്ട് മാസത്തെ കമ്മീഷന് തുക അനുവദിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കാല ഉത്സവബത്ത അടിയന്തരമായി നല്‍കുക, കോടതി വിധി മാനിച്ചു സര്‍ക്കാര്‍ കിറ്റ് കമ്മീഷന് പൂര്‍ണമായി നല്‍കുക, വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ സിഐടിയു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി.കെ. സോമന് ഉദ്ഘാടനം ചെയ്തു. എകെആര്‍ആര്‍ഡിഎ താലൂക് പ്രസിഡന്റ് ജോസ് നെല്ലൂർ അധ്യക്ഷത വഹിച്ചു.