ഇ​ല​ഞ്ഞി: ആ​ല​പ്പു​ഴ-​മ​ധു​ര സം​സ്ഥാ​ന​പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ത​ല​യോ​ല​പ്പ​റ​ന്പ്-​കൂ​ത്താ​ട്ടു​കു​ളം, ടി​കെ റോ​ഡി​ൽ മു​ത്തോ​ല​പു​രം ചീ​പ്പും​പ​ടി ഭാ​ഗ​ത്താ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ഇ​വി​ടെ ഏ​ക​ദേ​ശം മൂ​ന്നു​മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 50 മീ​റ്റ​ർ നീ​ള​ത്തി​ലും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് സ​മീ​പ​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് തോ​ട്ടി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്കി​നെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി പോ​കാ​തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​വു​ന്നു. വ​ള​വു കൂ​ടി​യാ​യ ഈ ​ഭാ​ഗ​ത്ത് വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​വാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ലും, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​പി. ജോ​സ​ഫും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രോ​ട് പ​രാ​തി ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി കൂ​ത്താ​ട്ടു​കു​ളം പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് ന​ൽ​കി.

അ​പ​ക​ട സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും, താ​ത്കാ​ലി​ക ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും എം.​പി. ജോ​സ​ഫ് അ​റി​യി​ച്ചു.