കാക്കനാട് ഇന്റഫോപാർക്കിലെ ഐടി മേഖലയിലെ വിദഗ്ധരുമായി സംവദിച്ച് സെന്റ് ആൻസ് വിദ്യാർഥികൾ
1481266
Saturday, November 23, 2024 4:31 AM IST
അങ്കമാലി: സെന്റ് ആൻസ് കോളജിലെ ഒന്നാം വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട ബിരുദ വിദ്യാർഥികൾ, എംജി യുജിപി(എഐസിടിഇ അംഗീകാരമുള്ള) നാലുവർഷ ബിരുദ കരിക്കുലത്തിലെ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കാക്കനാട് ഇൻഫോ പാർക്കിലെ കാമറിൻ ഫോക്സ് ആൻഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും, ഐടി മേഖലയിലെ വിദഗ്ദരുമായി പുതിയ തൊഴിലവസരങ്ങളെ ക്കുറിച്ചും നൂതന സാങ്കേതിക വിദ്യകളെ ക്കുറിച്ചും വിദ്യാർഥികൾ സംവദിച്ചു.
കാമറിൻ ഫോക്സ് ആൻഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ കം സിഎസ്ഒ ആർ.എ. അൻസീൻ കമ്പനിയുടെ പ്രവർത്തന മേഖലകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
ചോദ്യോത്തര സെക്ഷനു ശേഷം വിദ്യാർഥികൾക്ക് അസൈൻമെന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി അസി. പ്രഫ. സുമ ജേക്കബിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രഫസർമാരായ ഇ.ജെ. ജെയ്മി, ബിസ്മി ബെന്നി, അനു ഡേവിസ് എന്നിവർ വിദ്യാർഥികൾക്കു വേണ്ട നിർദേശങ്ങൾ നൽകി.