ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് മോഷണം
1481675
Sunday, November 24, 2024 6:33 AM IST
പറവൂർ: പടിക്കൽ കുടുംബട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പടിക്കൽ ദേവീക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് മോഷണം.
മാസത്തിൽ ഒരു ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിൽ പൂജയുള്ളത്. ഇന്നലെ രാവിലെ ക്ഷേത്ര പരിസരം വൃത്തിയാക്കാനെത്തിയവരാണ് ഓഫീസിന്റെ വാതിൽ തുറന്ന് കിടക്കുന്നതായും അലമാര കുത്തിത്തുറന്നിട്ട നിലയിലും കണ്ടത്. ഉടൻ അവർ ട്രസ്റ്റ് ഭാരവാഹികളെ വിവരമറിയിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളടക്കം ഏഴ് പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. രണ്ട് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചിട്ടുണ്ടെങ്കിലും അതിൽ പണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.