പൂജാരിക്കെതിരെ ജാതി അധിക്ഷേപം; പ്രതിഷേധ മാർച്ച് നടത്തി
1481282
Saturday, November 23, 2024 4:31 AM IST
വരാപ്പുഴ: തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ പട്ടികജാതിക്കാരനായ പൂജാരി പി.ആർ. വിഷ്ണുവിനെ ജാതി അധിക്ഷേപം നടത്തിയ കേസിലെ പ്രതി കെ.എസ്. ജയേഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി.
പികെഎസ് ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ അധ്യക്ഷനായി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഒ. സുരേന്ദ്രൻ, ഏരിയ സെക്രട്ടറി പി.കെ. ശേഖരൻ സിപിഎം ഏരിയ കമ്മറ്റിയംഗം എൽ. ആദർശ്, ലോക്കൽ സെക്രട്ടറി എ.ജി. മുരളി, പഞ്ചായത്ത് മെമ്പർ സുനിത ബാലൻ എന്നിവർ സംസാരിച്ചു.
വിഷ്ണു നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും ജയേഷ് ഒളിവിൽപ്പോയതിനാൽ പിടികൂടാനായിട്ടില്ല.