പോത്താനിക്കാട് വിഇ ഓഫീസ് : പ്രവർത്തിക്കാനാകാതെ നശിക്കുന്നു
1481674
Sunday, November 24, 2024 6:33 AM IST
പോത്താനിക്കാട്: ലക്ഷങ്ങൾ മുടക്കി നിർമിച്ച പോത്താനിക്കാട് വില്ലേജ് എക്സ്റ്റൻഷൻ(വിഇ) ഓഫീസ് തുറന്നു പ്രവർത്തിനാകാതെ കിടന്ന് നശിക്കുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവില്‍ ഏഴ് വര്‍ഷം മുമ്പ് നിര്‍മിച്ച വിഇ ഓഫീസ് ഇനിയും പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധവും വ്യാപകമാകുകയാണ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതു മൂലം പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പർ പോലും ലഭിച്ചിട്ടില്ലാത്ത കെട്ടിടം ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്നതു മൂലം ജീര്‍ണാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ പലയിടത്തും വിള്ളലുകൾ വീണിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം നടത്തിയ കാലത്താണ് തുക അനുവദിച്ച് കെട്ടിടം നിര്‍മിച്ചത്. പഴയ കെട്ടിടം ലേലം ചെയ്യാതെ പൊളച്ചുവിറ്റ നടപടിയിൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്നും അന്ന് സിപിഎം ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതർ നിർമാണവുമായി മുന്നോട്ടുപോകുകയായിരുന്നു.
വര്‍ഷങ്ങളായി നോക്കുകുത്തിയായി നില്ക്കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അഴിമതികള്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.