പെ​രു​മ്പാ​വൂ​ർ: 35-ാമ​ത് റ​വ​ന്യൂ ജി​ല്ല കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ ച​രി​ത്ര​മാ​കു​ന്നു.​ ഇ​ത് വ​രെ ന​ട​ന്ന ജി​ല്ല ക​ലോത്സവ​ത്തിൽ ഇ​ത്ര​യും വ​ലി​യ പ​ന്ത​ൽ നി​ർ​മാണം ന​ട​ത്തി​യി​ട്ടി​ല്ല. മു​ഖ്യ​വേ​ദി​യാ​യ വേ​ദി​യാ​യ വേ​ദി ഒന്ന് പ​ന്ത​ലും സ്റ്റേ​ജും ഉ​ൾ​പ്പെ​ടെ 10,000 സ്ക്വ​യ​ർ ഫീ​റ്റാ​ണ് വി​സ്തീ​ർ​ണം .

അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എകെഎ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.എ​ൽ. പ്ലാ​സി​ഡ് ക​ൺ​വീ​ന​റാ​യ ക​മ്മിറ്റി​ക്കാ​ണ് പ​ന്ത​ൽ ആൻഡ് സ്റ്റേ​ജ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല.

സം​ഘാ​ട​ക സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡിഡിഇ ഹ​ണി അ​ല​ക്സാ​ണ്ട​ർ, മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി. അ​വ​റാ​ച്ച​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അംബി​ക മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ലി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​തു വ​രെ ന​ട​ന്ന ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ര​യും വ​ലി​യ പ​ന്ത​ൽ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന​തും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ​ന്ന് സം​ഘാ​ട​ക സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ത്തേ​ട​ൻ അ​റി​യി​ച്ചു.