കരയാംപറമ്പില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
1431278
Monday, June 24, 2024 5:32 AM IST
അങ്കമാലി: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായി മാറിയ കരയാംപറമ്പ് ജംഗ്ഷനില്‍ വീണ്ടും അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ഒട്ടന്‍ചത്രം സ്വദേശികളായ കവിത (32), മകന് കവിഷ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാറില്‍ മറ്റു രണ്ടു പേര് കൂടി ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ ചുവപ്പു സിഗ്നല്‍ കണ്ട് നിര്‍ത്തിയപ്പോള്‍ പിന്നിലൂടെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.