ഏലക്കാമോഷ്ടാക്കൾ പിടിയിൽ
1451596
Sunday, September 8, 2024 5:51 AM IST
കട്ടപ്പന: കട്ടപ്പന, കടമക്കുഴി ഭാഗത്തെ തോട്ടത്തിൽനിന്ന് ഏലക്കായ കുലയോടെ മോഷ്ടി ക്കുന്ന പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ കടമക്കുഴിയിലെ തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച കടമക്കുഴി പുത്തൻപുരയ്ക്കൽ മണികണ്ഠൻ (35), വടക്കേക്കര അനീഷ് തോമസ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.