തൊ​ടു​പു​ഴ: ജെ​സി​ഐ തൊ​ടു​പു​ഴ ഗോ​ൾ​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജെ​സി​ഐ തൊ​ടു​പു​ഴ ഗോ​ൾ​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി വീ​ട് നി​ർ​മി​ച്ചുന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇന്നു രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് 10ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 600 ച​തു​ര​ശ്ര അ​ടി​യി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ഒരാ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. ജെ​സി​ഐ തൊ​ടു​പു​ഴ ഗോ​ൾ​ഡ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത്പ​ര​മേ​ശ്വ​ർ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് പ​ര​മേ​ശ്വ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ നി​വേ​ദ് ശ്യാം, എ​സ്.​ ബി​നീ​ഷ്, പി.​ആ​ർ.​ കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​ ആ​ന​ന്ദ്, സി.​ഷി​ബു, ടി.​പി.​ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.