കട്ടപ്പന: വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന.സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
85 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 22 സ്ഥാപനങ്ങളിൽ ക്രമക്കേടു കണ്ടെത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ത്രാസ് മുദ്രവയ്പിക്കാതിരുന്നതും ഭഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരേയാണ് നടപടി സ്വീകരിച്ചത്. സ്ഥാപനങ്ങളിൽനിന്നു 22,000 രൂപപിഴ ഈടാക്കി.