മറിയത്തിന്റെ മാധ്യസ്ഥ്യം വിശ്വാസികൾക്ക് കരുത്തേകും: മാർ ജോർജ് ആലഞ്ചേരി
1451764
Sunday, September 8, 2024 11:50 PM IST
തൊടുപുഴ: കന്യകാത്വത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്ന മറിയത്തിന്റെ മാതൃകയും മാധ്യസ്ഥവും വിശ്വാസികൾക്ക് കരുത്തു പകരുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല സെന്റ് മേരീസ് പള്ളിയിൽ സഹസ്രാബ്ദോത്തര രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിർമാണം പൂർത്തിയായ മഡോണ ക്രിസ്റ്റിയുടെ ശിൽപ്പം എട്ടുനോന്പ് തിരുനാൾ സമാപന തോടനുബന്ധിച്ചു നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ജീവിതവിശുദ്ധി കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ എല്ലാവർക്കും കഴിയണമെന്നും വിശ്വാസത്തിൽ വളരുന്പോൾ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക പ്രശസ്ത ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ ഭാവനയിൽ വിരിഞ്ഞ ഈശോയെ മാതാവിന്റെ മടിയിൽ കിടത്തിയിട്ടുള്ള പിയാത്ത ശില്പത്തിന്റെ പുനരാവിഷ്കാരമാണ് ശില്പം.
രാവിലെ നടന്ന പൊന്തിപ്പിക്കൽ കുർബാനയ്ക്ക് വികാരി ഫാ. ജോണ്‍ ആനിക്കോട്ടിൽ, അസി. വികാരി ഫാ. ജസ്റ്റിൻ ചേറ്റൂർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു
ഫാ. വർക്കി മണ്ഡപത്തിൽ, ഫാ. ജിനോ പുന്നമറ്റത്തിൽ, ഫാ. ജോസഫ് മുളഞ്ഞനാനി, ഫാ. ബിനോയ് മാരിപ്പാട്ട്, ഫാ. പോൾസണ്‍ മാറാട്ടിൽ, ഫാ. നിക്കോളാസ് മൂലശേരി, കൈക്കാരന്മാരായ കെ.എം. ലൂക്ക, പൗലോസ് വടക്കേക്കര, ജോസഫ് മൂലശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.