നാകപ്പുഴ പള്ളിയിൽ എട്ടുനോന്പ് ഇന്നു സമാപിക്കും
1451598
Sunday, September 8, 2024 5:51 AM IST
നാകപ്പുഴ: മരിയൻ തീർഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പ് തിരുനാൾ ഇന്നു സമാപിക്കും.പുലർച്ചെ മൂന്നിന് തിരിപ്രദക്ഷിണം. രാവിലെ നാലിനും 5.30നും വിശുദ്ധകുർബാന, നൊവേന. ഏഴിന് വിശുദ്ധകുർബാന, നൊവേന-ഫാ. ബിനോയി കൊന്പനാത്തോട്ടത്തിൽ. 8.30നു വിശുദ്ധ കുർബാന, നൊവേന-ഫാ. പോൾ പാറക്കാട്ടേൽ.
പത്തിന് പൊന്തിഫിക്കൽ കുർബാന, സന്ദേശം-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 12നു പ്രദക്ഷിണം. 1.30നു സമാപന ആശിർവാദം. രണ്ടിന് വിശുദ്ധ കുർബാന, നൊവേന-ഫാ. ജോർജ് പൊട്ടയ്ക്കൽ. 3.30നു വിശുദ്ധ കുർബാന, നൊവേന-റവ. ഡോ. ഫ്രാൻസിസ് കണ്ണാടൻ.
അഞ്ചിനു വിശുദ്ധ കുർബാന, നൊവേന-റവ. ഡോ.ജോസഫ് കൊച്ചുപറന്പിൽ. ഏഴിന് വിശുദ്ധ കുർബാന, നൊവേന-ഫാ. ജോർജ് ചെന്പരത്തി. 8.30നു വിശുദ്ധ കുർബാന, നൊവേന-ഫാ. തോമസ് വട്ടത്തോട്ടം.15നു എട്ടാമിടം തിരുനാൾ ആഘോഷിക്കും.