ഉപ്പുതറയിൽ മരിയൻ റാലി
1451597
Sunday, September 8, 2024 5:51 AM IST
ഉപ്പുതറ: മലനാട്ടിലെ മാതൃ ദേവാലയമായ ഉപ്പുതറ സെന്റ്് മേരിസ് ഫൊറോനാ പള്ളിയിലേക്ക് മരിയൻ തീർഥാടന റാലി നടന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മരിയൻ റാലി സംഘടിപ്പിച്ചത്.
വിവിധ ഫൊറോനകളുടെ ബാനറിലാണ് പ്രവർത്തകർ റാലിയിൽ അണിനിരന്നത്. ഇന്നലെ രാവിലെ 9.45ന് വിശുദ്ധ യൂദാസ് തദേവൂസ് പള്ളിയങ്കണത്തിൽനിന്ന് ഉപ്പുതറ സെന്റ്് മേരീസ് പള്ളിയിയിലേക്കു നടന്ന റാലി ഉപ്പുതറ സെന്റ്് മേരീസ് ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിയിൽ എത്തിയ റാലിക്ക് ആഘോഷപൂർവമായ വരവേൽപ്പ് നൽകി.
തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ജോസഫ് വെള്ളമറ്റം, സിഎംഎൽ രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.