മാ​ങ്കു​ളം സെ​ന്‍റ്് മേ​രീ​സ് പള്ളിയിലെ തിരുനാൾ സ​മാ​പി​ച്ചു
Sunday, September 8, 2024 11:50 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം സെ​​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​​ന്‍റെ ജ​ന​നത്തി​രു​നാ​ൾ സ​മാ​പി​ച്ചു. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​നയ്ക്ക് മാ​ങ്കു​വ പ​ള്ളി വി​കാ​രി ഫാ.​ ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പ്ര​ഫ​സ​ർ റ​വ.​ ഡോ. അ​ല​ക്സ് വേ​ല​ച്ചേ​രി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്ന പ്ര​ദി​ക്ഷ​ണ​വും ഊ​ട്ട് നേ​ർ​ച്ചയും ന​ട​ന്നു.

15ന് ​പ​ള്ളി​യി​ൽ തി​രു​ന്നാ​ളി​​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ട്ടാ​മി​ടം ന​ട​ക്കും. രാ​വി​ലെ ആ​രാ​ധ​ന, ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ വി​ശു​ദ്ധ കു​ർ​ബ്ബാ​ന എ​ന്നി​വ ന​ട​ക്കും. റ​വ.​ ഫാ.​മാ​ത്യു പ​ഴു​ക്കു​ടി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​യും ന​ട​ക്കും. അ​സി​. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി കാ​രി​ക്ക​ൽ, അ​നീ​ഷ് മേ​നാം​തു​ണ്ട​ത്തി​ൽ, സി​ബി​ൻ കു​ഴി​ഞ്ഞാ​ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.