വാഹനാപകടത്തിൽ കട്ടപ്പന സ്വദേശി മരിച്ചു
1451593
Sunday, September 8, 2024 5:51 AM IST
കട്ടപ്പന: ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി മരിച്ചു. തെക്കേവേലിൽ കുര്യാച്ചനാണ് മരിച്ചത്. മകനെ അയർലൻഡിനു യാത്രയാക്കാൻ വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ബംഗളൂരു ധർമപുരിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. കുര്യാച്ചനൊപ്പം ഭാര്യയും മരുമകനും മകളും ഉൾപ്പെടെ മൂന്നു പേർ കൂടി ഉണ്ടായിരുന്നു. അപകടത്തിൽ ഭാര്യക്കും പരിക്കേറ്റു. മൃതദേഹം ബംഗളൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.