തൊടുപുഴ: ജെസിഐ തൊടുപുഴ ഗ്രാൻഡിന്റെ ആഭിമുഖ്യത്തിൽ മിന്നൽ സൈക്കിൾസിന്റെ സഹകരണത്തോടെ 17 കുട്ടികൾക്ക് സൈക്കിൾ വിതരണം സിനിമാതാരം ജാഫർ ഇടുക്കി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു.
ടീന ജൂബി ലൂണാർ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സബീന ബിഞ്ചു, രാജു തരണിയിൽ, കൗണ്‍സിലർമാരായ ബിന്ദു പദ്മകുമാർ, നീനു പ്രശാന്ത്, സജ്മി ഷിംനാസ്, കെ. ദീപക്, സാബു നെയ്യശേരി, പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിൽ, സി.കെ. നവാസ്, പ്രജീഷ് രവി തുടങ്ങിയവർ പ്രസംഗിച്ചു.