തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ സ്ക്വാ​ഡു​ക​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ​മാ​രാ​യ പി.​എ​ക്സ്.​ മേ​രി ഫാ​ൻ​സി, കെ.​കെ.​ ഉ​ദ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​നാ സ്ക്വാ​ഡു​ക​ൾ രൂ​പി​ക​രി​ച്ചി​ട്ടു​ള്ള​ത്.

മു​ദ്ര​പ​തി​പ്പി​ക്കാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, പാ​യ്ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​തെ വി​ൽ​പ്പ​ന ന​ട​ത്തു​ക, അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​വ് വ​രു​ത്തു​ക, പ​ര​മാ​വ​ധി വി​ൽ​പ്പ​ന വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ന്ധ​ന പ​ന്പു​ക​ളി​ലെ അ​ള​വ് സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. വി​ത​ര​ണം ന​ട​ത്തു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വ് സം​ബ​ന്ധി​ച്ച് സം​ശ​യം തോ​ന്നി​യാ​ൽ പ​ന്പു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മു​ദ്രചെ​യ്ത അ​ഞ്ചു ലി​റ്റ​ർ അ​ള​വ ്പാ​ത്രം ഉ​പ​യോ​ഗി​ച്ച് അ​ള​വ് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി​ക​ൾ ഹെ​ൽ​പ് ഡെ​സ്കി​ൽ അ​റി​യി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. സു​താ​ര്യം മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന​യും പ​രാ​തി അ​റി​യി​ക്കാം. താ​ലൂ​ക്കു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.​ഹെ​ൽ​പ് ഡെ​സ്ക് , ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫീ​സ് തൊ​ടു​പു​ഴ: 046862 222638, ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ(​ജ​ന​റ​ൽ) -8281698052, ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ(​എ​ഫ്എ​സ്) -8281698057.