അരുവിത്തുറ കോളജിന് സംസ്ഥാന സർക്കാർ പുരസ്കാരം
1592134
Tuesday, September 16, 2025 3:37 PM IST
അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പരിഗണിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്.
നാക് റീ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ജില്ലയിൽ ആദ്യമായി ഏഴുവർഷം കാലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും രാജ്യാന്തര നിലവാരമുള്ള കാമ്പസും പഠന സൗകര്യങ്ങളും നാക് നിർദേശിക്കുന്ന ഏഴ് ഇന യോഗ്യതകളും പൂർണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാർഡ്.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഐക്യുഎസി കോഓഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക് കോഓഡിനേറ്റർ ഡോ. മിഥുൻ ജോൺ, അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫിനെയും അധ്യാപകരെയും അനധ്യാപകരെയും വിദ്യാർഥികളെയും കോളജ് മാനേജർ വെരി. റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഭിനന്ദിച്ചു.