അധികൃതര്‍ കാണുന്നില്ലേ? പെരുന്ന ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങള്‍ തകര്‍ന്നു
1592025
Tuesday, September 16, 2025 5:54 AM IST
ചങ്ങനാശേരി: എന്തൊരുകഷ്ടം. പെരുന്ന ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ നിന്നു മടുക്കുന്നു. ഇരിപ്പിടങ്ങള്‍ ഭൂരിപക്ഷവും തര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. യാത്രക്കാരുടെ പരാതികള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നഗരസഭാധികാരികള്‍ പരിഗണിക്കുന്നില്ല. ദിവസവും നൂറിലേറെ സ്വകാര്യബസുകളും മുപ്പതിലേറെ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസുകള്‍ ആരംഭിക്കുന്ന ബസ് സ്റ്റാന്‍ഡാണിത്.ആലപ്പുഴ, വിവിധ കുട്ടനാടന്‍ മേഖലകള്‍, പായിപ്പാട്, മാന്താനം, മല്ലപ്പള്ളി, പത്തനംതിട്ട മേഖലകളിലേക്കുള്ള വിദ്യാര്‍ഥികളടക്കം ആയിരക്കണക്കുന്ന യാത്രക്കാര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡാണിത്.
വയോജനങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവരൊക്കെ ബസ് വരുന്നതുവരെ കാത്തിരിക്കാന്‍ ഇരിപ്പിടമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇരിപ്പിടങ്ങള്‍ തകര്‍ന്ന സീറ്റുകളില്‍ കമ്പികള്‍ അവശേഷിച്ചിരിക്കുകയാണ്.