എസ്എച്ച് തേവരയും പഴഞ്ഞി എംഡിയും ഫൈനലില്‍
1592015
Tuesday, September 16, 2025 5:53 AM IST
കോട്ടയം: 19-ാമത് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്.
ഇന്നലെ രാവിലെ 8.30ന് നടന്ന ആദ്യസെമിഫൈനല്‍ മത്സരത്തില്‍ ബസേലിയസ് കോളജിനെ എതിരില്ലാതെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തേവര എസ്എച്ച് കോളജ് ഫൈനലിലേക്ക് കടന്നത്. തുടര്‍ന്നു നടന്ന രണ്ടാം സെമിഫൈനലില്‍ മൂവാറ്റുപുഴ നിര്‍മല കോളജിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി പഴഞ്ഞി എംഡി കോളജ് ഫൈനലിലേക്ക് പ്രവേശിച്ചു.
വിജയികള്‍ക്ക് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയാല്‍ എവറോളിംഗ് ട്രോഫിയും റണ്ണറപ്പിന് ഇ.എസ്. മാത്യു ചേപ്പാട് മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.
സമാപനസമ്മേളനത്തില്‍ ജില്ലാ അസി. പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് മുഖ്യാതിഥിയാകും. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും.