ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും കുടുംബസംഗമവും
1592012
Tuesday, September 16, 2025 5:53 AM IST
ചമ്പക്കര: പാലാക്കുന്നേല്‍ ഫാ. ജോബ് ഐക്കരേട്ട് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഐക്കരേട്ട് കുടുംബസംഗമവും കല്യാണ്‍ ആര്‍ച്ച്ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. പി.എം. ചാക്കോ അധ്യക്ഷത വഹിച്ചു.
ഫാ. ജസ്റ്റിന് എളംപുളശേരില്, കോ-ഓര്‍ഡിനേറ്റര്‍ ജിജോ കരോട്ടുപാലയ്ക്കല്, സെക്രട്ടറി ജിമ്മി ജോസഫ്, ബിജോയ് സ്കറിയ, ജോസി പാലാക്കുന്നേല്‍, മിറാഷ് തുരുത്തിപ്പറമ്പില്‍, ജോബി വള്ളാട്ട് എന്നിവര്‍ പ്രസംഗിച്ചു.