ശ്രീകൃഷ്ണജയന്തി ദിനാഘോഷം
1591617
Sunday, September 14, 2025 11:13 PM IST
എരുമേലി: ശ്രീകൃഷ്ണജയന്തി ദിനത്തിൽ എരുമേലി ടൗണിലേക്ക് വിവിധയിടങ്ങളിൽനിന്ന് ശോഭായാത്രകൾ നടന്നു. കൃഷ്ണലീല നൃത്തങ്ങളും അവതരിപ്പിച്ചു. കനകപ്പലം, രാജീവ് ഭവൻ, ശ്രീനിപുരം, നെടുങ്കാവുവയൽ, മറ്റന്നൂർക്കര, കരിങ്കല്ലുമ്മുഴി, പൊരിയന്മല, പാത്തിക്കക്കാവ്, ഒഴക്കനാട്, നേർച്ചപ്പാറ, വാഴക്കാല, വയലാപറമ്പ്, കൊടിത്തോട്ടം, ചെമ്പകപ്പാറ, മണിപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ എരുമേലി ടൗണിൽ സംഗമിച്ച് പേട്ടക്കവലയിൽനിന്നു ധർമശാസ്താ ക്ഷേത്രത്തിലെത്തി സമാപിച്ചു.
മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലും ചേനപ്പാടി പൂതക്കുഴി ശ്രീ കൃഷ്ണ ക്ഷേത്രത്തിലും ഉറിയടി ഉൾപ്പെടെ വിപുലമായ ആഘോഷങ്ങൾ നടത്തി. ഇടകടത്തി, പനയ്ക്കവയാൽ, എരുത്വാപ്പുഴ, പാണപിലാവ്, മുട്ടപ്പള്ളി, എലിവാലിക്കര, പ്രപ്പോസ്, വെൺകുറിഞ്ഞി, ഓലക്കുളം എന്നിവിടങ്ങളിൽനിന്നു വൈകുന്നേരം അഞ്ചിന് മുക്കൂട്ടുതറ ടൗണിൽ വിവിധ ശോഭായാത്രകൾ എത്തി മഹാശോഭായാത്രയായി തിരുവമ്പാടി ക്ഷേത്രത്തിലെത്തി സമാപിച്ചു. തുടർന്ന് പ്രസാദ വിതരണവും ഭജനയും രാത്രി 11ന് അവതാര പൂജയും അവതാര ദർശനവും നടത്തി.