അനുസ്മരണ സമ്മേളനം
1592017
Tuesday, September 16, 2025 5:53 AM IST
വൈക്കം: ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ, നഗരസഭാ അംഗം കെ.ബി. ഗിരിജകുമാരി, ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.