ശബ്ദ ഹിയറിംഗില്‍ സൗജന്യ കേള്‍വിപരിശോധന ആരംഭിച്ചു
1591903
Monday, September 15, 2025 11:45 PM IST
ചങ്ങനാശേരി: ശബ്ദ ഹിയറിംഗില്‍ കേരളത്തിലെ 19 ബ്രാഞ്ചുകളില്‍ കേള്‍വിക്കുറവ് സംബന്ധിച്ച് സംശയനിവാരണവും കേള്‍വി പരിശോധനയും ശ്രവണസഹായികളുടെ ട്രയലുമായുള്ള ക്യാമ്പ് ആരംഭിച്ചു. അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബോബന് ടി. തെക്കേല്‍, കോട്ടയം റെയില്‍വേ സ്റ്റേഷന്മാസ്റ്റര് ജിജി ആറുപറയില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അജിത് പൂഴിത്തുറ, പിഡബ്ല്യുഡി കോണ്ട്രാക്ടര് മനൂപ് വി. മാത്യു, മാത്യു നീരാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ശബ്ദ ഹിയറിംഗില്‍ 20 വരെ നടക്കുന്ന സൗജന്യ ക്യാമ്പ് ഐഎംഎ കോട്ടയം ബ്രാഞ്ച് പ്രസിഡന്റും ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റുമായ ഡോ. രാജലക്ഷ്മി സന്ദര്‍ശിച്ചു. പുതുപ്പളളി മാര്‍ ഇവാനിയോസ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ലൈലാ മാത്യു സന്നിഹിതയായിരുന്നു. ചെവിക്കുളളില്‍ സുരക്ഷിതമായി വയ്ക്കുന്ന, പുറത്തു കാണാനാവാത്ത വിദേശനിര്‍മിത ബ്രാന്‍ഡഡ് ശ്രവണ സഹായികള്‍ കുറഞ്ഞ നിരക്കിലും ഡിസ്കൗണ്ടിലും ക്യാമ്പില്‍ ലഭിക്കും.
ബാറ്ററി ശ്രവണ സഹായികള്‍ മാറ്റി പുതിയ റീചാര്‍ജിംഗ് ശ്രവണ സഹായികളാക്കാനും അവസരമുണ്ട്. കേരളത്തില്‍ 18 വര്‍ഷമായി ശബ്ദ ഹിയറിംഗ് പ്രവര്‍ത്തിക്കുന്നു. എക്സ്ചേഞ്ച് സൗകര്യവും ലഭ്യം. ക്ലിനിക്കുകള്‍: കഞ്ഞിക്കുഴി, ചങ്ങനാശേരി, കറുകച്ചാല്‍, പാലാ, മുടിയൂര്‍ക്കര, പൊന്‍കുന്നം, കടുത്തുരുത്തി. ഫോൺ: 95449 95558.