കേബിളിൽ കുടങ്ങി അപകടം പതിവ്
1591854
Monday, September 15, 2025 7:06 AM IST
കുമരകം: ഗവൺമെന്റ് ആശുപത്രി റോഡിൽ ബൈക്കിൽ സഞ്ചരിച്ച ഇതരസംസ്ഥാനക്കാരൻ പോസ്റ്റിൽ അലക്ഷ്യമായിക്കിടന്ന കേബിളിൽ കുരുങ്ങി അപകടത്തിൽപ്പെട്ടു. കേബിൾ ബൈക്കിന്റെ ഹാൻഡിലിൽ ഉടക്കിയുണ്ടായ അപകടത്തിൽ ഗോകുലം ഗ്രാൻഡ് റിസോർട്ട് ജീവനക്കാരൻ ലിയാക്യൂട്ട് യൂസഫ് മിറിന്റെ ഇടതുകൈയ്ക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
ഒരു മാസമെങ്കിലും വിശ്രമിക്കേണ്ടി വരുമെന്നാണ് ഡോക്ടർ ലിയാക്യൂട്ട് യൂസഫ് മിറിനോടു പറഞ്ഞത്. അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിളുകളിൽ കുരുങ്ങി ധാരാളം അപകടങ്ങൾ കുമരകത്തു നടന്നിട്ടുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.