ആശാനിലയം സ്പെഷൽ സ്കൂളിന് ബസ് അനുവദിച്ചു
1591898
Monday, September 15, 2025 11:45 PM IST
ചെങ്കൽ: എൽഐസി ഗോൾഡൻ ജൂബിലി ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് ആശാനിലയം സ്പെഷൽ സ്കൂളിന് അനുവദിച്ച ബസിന്റെ താക്കോൽദാനച്ചടങ്ങ് നടത്തി. എൽഐസി റീജണൽ മാനേജർ ഷിയാസ് താക്കോൽദാനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേൽ, മാർക്കറ്റിംഗ് മാനേജർ വി.എം. ബിന്ദു, സെയിൽസ് മാനേജർ ഗോവിന്ദ്, മുണ്ടക്കയം ബ്രാഞ്ച് മാനേജർ കെ.കെ. സന്തോഷ്, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ പോൾ വർഗീസ്, എയ്ഞ്ചൽസ് ഫാമിലി മെംബർ ബാബു വർഗീസ്, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി എന്നിവർ പ്രസംഗിച്ചു.