പുതുപ്പള്ളി എക്യുമെനിക്കല്‍ കുടുംബസംഗമം
1592008
Tuesday, September 16, 2025 5:53 AM IST
പുതുപ്പള്ളി: പുതുപ്പള്ളി എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായെ ആദരിക്കലും 20നു നടക്കും. പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമം ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. എക്യുമെനിക്കല്‍ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ജോസഫ് മാത്യു കിളിരൂപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു.
ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ. ഡോ. കെ.വി. സൈമണ്‍ ആദരിക്കലും ഉപഹാരസമര്‍പ്പണവും നടത്തും. ഫാ. ജെന്റി മുകളേല്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ വചനപ്രഘോഷണവും രാജേഷ് കുളങ്ങര പ്രഭാഷണവും നടത്തും. ജയിംസ്കുട്ടി പി. ചാക്കോ, പി.സി. മാമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.