ഫിസിയോതെറാപ്പി ദിനാചരണം
1591867
Monday, September 15, 2025 7:18 AM IST
ചങ്ങനാശേരി: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. അലൈന്‍ ഫിസിയോതെറാപ്പി സെന്ററുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൗജന്യ ഫിസിയോതെറാപ്പി ചികിത്സയുടെ ഉദ്ഘാടനം ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ് നിര്‍വഹിച്ചു.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ബോബന് ടി. തെക്കേല്‍ അധ്യക്ഷത വഹിച്ചു. മനോജ് കുമാര്‍, രമേഷ്കുമാര്‍, ബേബിച്ചന് പ്രാക്കുഴി, ഡോ. ജിജി ബോബന് തെക്കേല്‍, വിധു രമേഷ്, മീന വിനോദ്, ജ്യോതി പൊട്ടുകുളം, ജിനി പ്രാക്കുഴി, സിമി തോമസ്, ബീന ബിജു, സാജിദ സീയാദ്, വിജയകുമാര്‍ മേനോന്, സിന്ധു ബിനൂപ് എന്നിവര്‍ പ്രസംഗിച്ചു.