മാര്‍ ആഗസ്തീനോസ് കോളജിന് മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ്
1591888
Monday, September 15, 2025 11:45 PM IST
രാമപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളജുകള്‍ക്ക് ഏര്‍പ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് ലഭിച്ചു. നാക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളില്‍ തന്നെ 3.13 പോയിന്റോടെ എ ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സംസ്ഥാന ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച എക്സലന്‍ഷ്യ-2025ന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കിയത്.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍നിന്ന് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ഐക്യുഎസി കോ-ഓർഡിനേറ്റര്‍ കിഷോര്‍, മുന്‍ ഐക്യുഎസി കോ-ഓർഡിനേറ്റര്‍ സുനില്‍ കെ. ജോസഫ്, നാക് കോ-ഓർഡിനേറ്റര്‍ ജിബി ജോണ്‍ മാത്യു എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.