ഏ​​​റ്റു​​​മാ​​​നൂ​​​ർ: എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്രാ​​​ക്ലേ​​​ശം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് നീ​​​ട്ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​കു​​​ന്നു. വൈ​​​കു​​​ന്നേ​​​രം വേ​​​ണാ​​​ട്, മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ​​​നി​​​ന്ന് മി​​​ക്ക ട്രെ​​​യി​​​നു​​​ക​​​ളും തി​​​ങ്ങി​​​നി​​​റ​​​ഞ്ഞാ​​​ണ് വ​​​രു​​​ന്ന​​​ത്. ച​​​വി​​​ട്ടു​​​പ​​​ടി​​​യി​​​ൽ വ​​​രെ യാ​​​ത്ര​​​ക്കാ​​​ർ നി​​​ൽ​​​ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വേ​​​ണാ​​​ടി​​​നു മു​​​മ്പ് കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക് ഒ​​​രു ട്രെ​​​യി​​​ൻ വേ​​​ണ​​​മെ​​​ന്നാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പ്ര​​​തി​​​ദി​​​ന യാ​​​ത്ര​​​ക്കാ​​​രാ​​​ണ് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ജോ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വൈ​​​കു​​​ന്നേ​​​രം ആ​​​വ​​​ശ്യ​​​ത്തി​​​ന് ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ല്ല. വൈ​​​കു​​​ന്നേ​​​രം 03.50ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന 56317 ഗു​​​രു​​​വാ​​​യൂ​​​ർ - എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് നീ‌​​​ട്ടി​​​യാ​​​ൽ വൈ​​​കു​​​ന്നേ​​​ര​​​ത്തെ തി​​​ര​​​ക്കി​​​ന് വ​​​ലി​​​യൊ​​​ര​​​ള​​​വു​​​വ​​​രെ പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

കോ​​​ട്ട​​​യം വ​​​രെ ഒ​​​രു ട്രെ​​​യി​​​ൻ ല​​​ഭി​​​ച്ചാ​​​ൽ അ​​​ത്ര​​​യും തി​​​ര​​​ക്ക് കു​​​റ​​​യു​​​മെ​​​ന്ന ആ​​​ശ്വാ​​​സ​​​മാ​​​ണ് വേ​​​ണാ​​​ടി​​​ലെ ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും പ​​​ങ്കു​​​വ​​​യ്ക്കാ​​​നു​​​ള്ള​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ലെ പ്ലാ​​​റ്റ് ഫോം ​​​ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​നും പാ​​​സ​​​ഞ്ച​​​ർ കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​ര​​​മാ​​​കും. കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 06.15 പു​​​റ​​​പ്പെ​​​ട്ടാ​​​ൽ 56318 എ​​​റ​​​ണാ​​​കു​​​ളം-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​റി​​​ന്‍റെ ഷെ​​​ഡ്യൂ​​​ൾ​​​ഡ് സ​​​മ​​​യ​​​മാ​​​യ 07.48ന് ​​​ത​​​ന്നെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​നും സാ​​​ധി​​​ക്കും. റേ​​​ക്ക് ഷെ​​​യ​​​റി​​​ൽ ചെ​​​റി​​​യ മാ​​​റ്റം വ​​​രു​​​ത്തി​​​യാ​​​ൽ വ​​​ള​​​രെ എ​​​ളു​​​പ്പ​​​ത്തി​​​ൽ സാ​​​ധ്യ​​​മാ​​​കു​​​ന്ന സ​​​ർ​​​വീ​​​സി​​​ന് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

വൈ​​​കു​​​ന്നേ​​​രം 05.20നു ​​​ശേ​​​ഷം രാ​​​ത്രി 09.45ന് ​​​മാ​​​ത്ര​​​മാ​​​ണ് ഏ​​​റ്റു​​​മാ​​​നൂ​​​ർ, കു​​​റു​​​പ്പ​​​ന്ത​​​റ, വൈ​​​ക്കം, പി​​​റ​​​വം, മു​​​ള​​​ന്തു​​​രു​​​ത്തി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ള്ള അ​​​ടു​​​ത്ത സ​​​ർ​​​വീ​​​സു​​​ള്ള​​​ത്. ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ജോ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രും ഇ​​​തു​​​മൂ​​​ലം വ​​​ള​​​രെ​​​യ​​​ധി​​​കം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്നു​​​ണ്ട്.

56317/18 ഗു​​​രു​​​വാ​​​യൂ​​​ർ- എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് എ​​​ത്തു​​​ന്ന​​​തോ​​​ടെ ജി​​​ല്ല​​​യി​​​ലെ യാ​​​ത്രാ​​​ക്ലേ​​​ശ​​​ത്തി​​​ന് വ​​​ലി​​​യ തോ​​​തി​​​ൽ ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കു​​​ള്ള 66315 മെ​​​മു​​​വി​​​ന് ക​​​ണ​​​ക്‌​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​തോ​​​ടെ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യും സു​​​ഗ​​​മ​​​മാ​​​കു​​​മെ​​​ന്ന് ഫ്ര​​​ണ്ട്‌​​​സ് ഓ​​​ൺ റെ​​​യി​​​ൽ​​​സ്, ഓ​​​ൾ കേ​​​ര​​​ള റെ​​​യി​​​ൽ​​​വേ യൂ​​​സേ​​​ഴ്സ്അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ട​​​ക്കം വി​​​വി​​​ധ പാ​​​സ​​​ഞ്ച​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.