അതിരമ്പുഴ പള്ളിയിൽ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ
1592014
Tuesday, September 16, 2025 5:53 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിനു നാളെ കൊടിയേറും. തിരുനാൾ 21ന് സമാപിക്കും.
നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന. ഏഴിന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും. ആധ്യാത്മിക പിതാവ് ഫാ. ഏബ്രഹാം കാടാത്തുകുളം, അസി. വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ സഹകാർമികരാകും. തുടർന്ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. മാർട്ടിൻ തൈപ്പറമ്പിൽ.
വ്യാഴാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, വചനസന്ദേശം, പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.45ന് റംശ, മധ്യസ്ഥപ്രാർഥന, 5.15ന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. ആന്റണി പോരൂക്കര. തുടർന്ന് വാഹന വെഞ്ചരിപ്പ്.
വെള്ളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.45ന് റംശ, 5.15ന് മധ്യസ്ഥപ്രാർഥന, പ്രസുദേന്തി വാഴിക്കൽ, ഇടവകക്കാരായ വൈദികർ ചേർന്ന് അർപ്പിക്കുന്ന വിശുദ്ധ കുർബാന. മുഖ്യകാർമികൻ - ഫാ. മാത്യു പൗവ്വഞ്ചിറ. വചനസന്ദേശം - റവ. ഡോ. ജോസ് തെക്കേപ്പുറത്ത്. സെമിത്തേരി സന്ദർശനം.
ശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, ഏഴിന് വിശുദ്ധ കുർബാന, വചനസന്ദേശം, മേരി നാമധാരികളുടെ സംഗമം. വൈകുന്നേരം 4.45ന് റംശ, അഞ്ചിന് മധ്യസ്ഥപ്രാർഥന, തിരിവെഞ്ചരിപ്പ്, വിശുദ്ധ കുർബാന - റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, വചനസന്ദേശം - റവ. ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ, ദീപിക). പ്രദക്ഷിണം, കപ്ലോൻ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് വിശുദ്ധ കുർബാന - ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്. തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45ന് വിശുദ്ധ കുർബാന, വചനസന്ദേശം. 10ന് ആഘോഷമായ തിരുനാൾ റാസ - ഫാ. ജയിംസ് കുടിലിൽ, വചന സന്ദേശം - റവ. ഡോ. മാണി പുതിയിടം.
വൈകുന്നേരം 4.45ന് റംശ. 5.15ന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. സിറിയക്ക് കോട്ടയിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, സമാപനാശീർവാദം.
കൈക്കാരന്മായ തോമസ് ജോസഫ് പുതുശേരി, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു സ്കറിയ തെക്കേടത്ത്, ബെന്നി മാത്യു മൂഴിയാങ്കൽ, പ്രസുദേന്തി രാജു കുടിലിൽ എന്നിവർ നേതൃത്വം നൽകും.