സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു
1591859
Monday, September 15, 2025 7:17 AM IST
വൈക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്എസ്എസിൽ നടന്ന മത്സരത്തിൽ വൈക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽനിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രദീപ്, പി.ആർ. ശ്രീകുമാർ, ബൈജുമോൻ ജോസഫ്, വന്ദന കെ. പൗലോസ്, ബോബി ജോസ്, ജോസ് ജോസഫ്, സി.ജി. മിനി, അനു ഡി. രാജ് എന്നിവർ പ്രസംഗിച്ചു.