അൽഫോൻസ കോളജിൽ പൂര്വവിദ്യാര്ഥീ സംഗമം
1591635
Sunday, September 14, 2025 11:13 PM IST
പാലാ: അല്‍ഫോന്‍സ കോളജ് കെമിസ്ട്രി വിഭാഗം 1967 മുതല്‍ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ഥിനികളുടെ സംഗമം കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. റിട്ട. ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ഥികള് തങ്ങളുടെ ആത്മവിദ്യാലയത്തിന് പടര്‍ന്നുപന്തലിക്കാനുള്ള വളമായി മാറണമെന്ന് പൂര്‍വ വിദ്യാര്‍ഥിനി കൂടിയായ ഡോ. ബി. സന്ധ്യ ഓര്‍മിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്കെമിസ്ട്രി വിഭാഗത്തില്‍ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ച് 58 വര്‍ഷങ്ങളിലെ വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു നടത്തിയ ഗുരുവന്ദനം ഹൃദ്യമായിരുന്നു.
പൂര്‍വ വിദ്യാര്‍ഥിനികള്‍ ചേര്‍ന്നൊരുക്കിയ "ഫ്രം ഫയര്‍ അള്ട്ടേഴ്സ് ടു നാനോ പാര്‍ട്ടിക്കിള്‍സ് ദ കെമിക്കല്‍ വിസ്ഡം ഓഫ് ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെയും അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ "ലാന്റേണ്‍സ് ഫ്ളെയിംസ് ദാറ്റ് നെവര്‍ ഫെയ്ഡ്' എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനവും ഡോ. തങ്കമ്മ, ഡോ. ലൂസി മാത്യു എന്നിവരുടെ പേരില്‍ ആരംഭിക്കുന്ന എന്‍ഡോവ്മെന്റുകളുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും നടന്നു. വകുപ്പ് മേധാവി ഡോ. സിസ്റ്റര്‍ ജില്ലി ജയിംസ് സ്വാഗതം പറഞ്ഞു.