കുമരകം സ്വദേശി പ്രിന്‍സ് ജോണ്‍സണിന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്
1592029
Tuesday, September 16, 2025 5:54 AM IST
കുമരകം: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്കാരം ലഭിച്ചു. കുമരകം 12-ാം വാര്‍ഡില്‍ വാഴവേലിത്തറ കമാന്‍ഡര്‍ മാത്യു ജോണ്സണ്-ഏലിയാമ്മ ദമ്പതികളുടെ പുത്രന് പ്രിന്‍സ് ജോണ്‍സണിനാണ് അവാര്‍ഡ് ലഭിച്ചത്. മന്‍ഹാട്ടന്‍ ഫുഡ് ആന്‍ഡ് ഫിനാന്‍സ് ഹൈസ്കൂള്‍ അധ്യാപകനാണ് പ്രിന്‍സ്.