ഫാത്തിമാപുരത്ത് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു
1592022
Tuesday, September 16, 2025 5:53 AM IST
ചങ്ങനാശേരി: ഫാത്തിമാപുരം പള്ളിയില്‍ നടന്ന മദ്യവിരുദ്ധ സമിതി പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജിന്‍സ് ചോരേറ്റ് ചാമക്കാല ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. തോമസ് പാറത്തറ അധ്യഷത വഹിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. അതിരൂപത ഫിനാന്‍സ് സെക്രട്ടറി ബേബിച്ചന് പുത്തന്‍പറമ്പില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, യൂണിറ്റ് പ്രസിഡന്റ് ജോസ് കടംന്തോട്, ജനറല്‍ സെക്രട്ടറി ഷാജി കരിങ്ങട, സിസി അമ്പാട്ട്, ജോസഫ് പുളിമുട്ടില്‍, സജി നാലുപറയില്‍ എന്നിവര്‍ പ്രസംഗിച്ചു.