കുടവെച്ചൂർ പള്ളിയിൽ എട്ടാമിടം തിരുനാൾ സമാപിച്ചു
1592018
Tuesday, September 16, 2025 5:53 AM IST
വെച്ചൂർ: മരിയൻ തീർഥാടനകേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ എട്ടാമിടം തിരുനാൾ സമാപിച്ചു. ഇന്നലെ രാവിലെ അഞ്ചു മുതൽ എട്ടുവരെ ഫാ. അനിൽ കിളിയേലിക്കുടിയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പത്തിനു നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. വർഗീസ് പാലാട്ടി മുഖ്യകാർമികത്വം വഹിച്ചു. ഫാ.വിനു മുളവരിക്കൽ സഹകാർമികത്വം വഹിച്ചു. റവ.ഡോ. മാർട്ടിൻ ശങ്കുരിക്കൽ സന്ദേശം നല്കി.
ഉച്ചകഴിഞ്ഞ് 3.30ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിമ്മി ഓലിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. സജി കോട്ടയിൽ, ഫാ. ഡൊമിനിക് വളകൊടിയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്കം, നീന്തു നേർച്ച തുടങ്ങിയവ നടന്നു.
രാത്രി ഒൻപതിന് സഹവികാരി ഫാ. ആന്റണി കളത്തിലിന്റെ കാർമികത്വത്തിൽ നടന്ന കൃതജ്ഞതാബലിയോടെ തിരുനാൾ ആഘോഷത്തിനു സമാപനമായി.
തിരുനാൾ പരിപാടികൾക്കു വികാരി ഫാ. പോൾ ആത്തപ്പിള്ളി, സഹവികാരി ഫാ. ആന്റണി കളത്തിൽ, കൈക്കാരൻ വക്കച്ചൻ മണ്ണത്താലിൽ, ഏബ്രഹാം റോജിഭവൻ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, ജനറൽ സെക്രട്ടറി ബിജു മിത്രംപള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലിൽ തുടങ്ങിയവർ നേതൃത്വം നൽകി.