വടംവലി മത്സരം സീസണ് -2: വേങ്ങാട് ടീം ജേതാക്കളായി
1592023
Tuesday, September 16, 2025 5:53 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ അക്കാദമിക് മീഡിയ സെന്റര്‍ സ്പോര്‍ട്സ് ആന്‍ഡ് വെല്‍നസ് ഫോറത്തിന്റെയും യംഗ് ലീഡേഴ്സ് ഫോറത്തിന്റെയും അഭിമുഖ്യത്തില്‍ അഖില കേരള പ്രഫഷണല്‍ ജിമ്പയര്‍ ചങ്ങനാശേരി വടംവലിമത്സരം സീസണ് -2 ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ അരങ്ങേറി.
മുപ്പത്തിയഞ്ച് ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരത്തില്‍ കവിത വേങ്ങാട് വടംവലി ടീം ഒന്നാം സമ്മാനം നേടി. യുവതാര വരാന്തരപ്പള്ളി തൃശൂര്‍, വടംവലി ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി. ലയണ്‍സ് പുത്തൂര്‍ തൃശൂര്‍ വടംവലി ടീം മൂന്നാം സമ്മാനം കരസ്ഥമാക്കി.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റ് സ്ഥാപകന്‍ ഡോ. ജോര്‍ജ് പടനിലം വിശിഷ്ടാതിഥിയായിരുന്ന വേദിയില്‍ സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം ആമുഖപ്രഭാഷണം നടത്തി.