ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിംഗ്: സുവർണ നേട്ടവുമായി അരുവിത്തുറ കോളജിലെ അംജദ് ഹനീഫ
1591887
Monday, September 15, 2025 11:45 PM IST
അരുവിത്തുറ: ഡല്‍ഹിയില്‍ നടന്ന എന്‍സിസി തല്‍ സൈനിക് ക്യാമ്പ് ഫയറിംഗില്‍ സ്വര്‍ണ മെഡല്‍ നേട്ടവുമായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ എന്‍സിസി കേഡറ്റ് അംജദ് ഹനീഫ.
നൂറു ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ സെലക്ഷന് പ്രക്രിയകള്‍ക്ക് ശേഷമാണ് തല്‍ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിള്‍ ട്രെയിനിംഗ്, ഫയറിംഗ്, ജെഡിഎഫ്എസ്, ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍, മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്ന കേഡറ്റുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ക്യാമ്പ് പൂര്‍ത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഫയറിംഗ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ നേടിയ ഒമ്പതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ്.
സൈനിക് ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയും ഫയറിംഗില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്ത അംജദ് ഹനീഫയെയും എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ. ലൈജു വര്‍ഗീസിനെയും കോളജ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.