ബെഡുകളില്ല; മെഡി. കോളജിൽ രോഗികൾക്കു ദുരിതം
1591848
Monday, September 15, 2025 7:06 AM IST
കോട്ടയം: ബെഡുകളില്ല, മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ രോഗികൾക്ക് ദുരിതം. കിടത്തി ചികിത്സയ്ക്കു വാർഡുകളിൽ ബെഡുകളില്ലാത്തത് ഗുരുതര രോഗികളെയടക്കം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ബെഡ് കിട്ടാത്ത രോഗികളെ മറ്റു രോഗികൾ കിടക്കുന്ന കട്ടിലിനടയിലും വരാന്തയിലുമാണ് കിടത്തുന്നത്.
ഗുരുതര രോഗങ്ങൾ ബാധിച്ചു ചികിത്സ തേടുന്നവരാണ് മെഡിക്കൽ വാർഡുകളിലുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും കിടക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത സ്ഥിതിയാണ്. രോഗികൾ തറയിൽ കിടക്കുന്നത് ഇൻഫക്ഷന് വരെ കാരണമാകും. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് മെഡിക്കൽകോളജിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ ചൂണ്ടിക്കാട്ടി.