കൂരാലിയിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റ്
1591894
Monday, September 15, 2025 11:45 PM IST
കൂരാലി: നാട്ടിൽ ഉത്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, എസ്. ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാങ്കുളം, സിനി ജോയി, മാത്യൂസ് പെരുമനങ്ങാട്, മാർട്ടിൻ ജോർജ്, അഭിലാഷ് കെ. ദിവാകർ, സി.എസ്. ശ്രുതി തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാലിയിൽ ഇളങ്ങുളം ബാങ്ക് കെട്ടിടത്തിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.