കർഷകരെ ആദരിച്ചു
1591860
Monday, September 15, 2025 7:17 AM IST
തലയോലപ്പറമ്പ്: ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം, കോരിക്കൽ ഫ്രണ്ട്സ് ഓഫ് ട്രീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു. കോരിക്കലിൽ നടന്ന അനുമോദനയോഗം വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ഉദ്ഘാടനം ചെയ്തു. ബഷീർ സ്മാരക സമിതി ജോയിന്റ് സെക്രട്ടറി കെ.എം. ഷാജഹാൻ കോഴിപ്പള്ളി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 16 കർഷകരെയും മുതിർന്ന സാമൂഹ്യപ്രവർത്തക പി.ജി. തങ്കമ്മ, ജീവകാരുണ്യപ്രവർത്തകരായ തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ഉടമകളായ പി. ആനാന്ദാക്ഷൻ, ജിജി ആനാന്ദാക്ഷൻ, ഫിറോഷ് മാവുങ്കൽ, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച സി.എസ്. മനോജ്കുമാർ എന്നിവരെ ആദരിച്ചു.
ബഷീർ സ്മാരകസമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ആര്യ കെ. കരുണാകരൻ, എം.ജെ. ജോർജ്, വി.കെ. ശശിധരൻ വാളവേലിൽ, കെ.കെ. ഷാജി, ബി. അനിൽകുമാർ, സി.ജി. ഗിരിജൻ ആചാരി, സി.ഡി. ദിനേശ്, ഡോ.എസ്. പ്രീതൻ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ തുടങ്ങിയവർ സംബന്ധിച്ചു.