കോട്ടയം മത്സര വള്ളംകളി: രജിസ്ട്രേഷന് ആരംഭിച്ചു
1592030
Tuesday, September 16, 2025 5:55 AM IST
കുമരകം: 124-ാമത് കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് ആരംഭിച്ചു. രജിസ്ട്രേഷന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. ആദ്യ രജിസ്ട്രേഷന് ഫോം വേലങ്ങാടന്‍ ചുരുളന്‍ വള്ളത്തിനുവേണ്ടി വര്‍ഗീസ് വേലങ്ങാടന്‍ നല്കി.
രജിസ്ട്രേഷന് 24ന് വൈകുന്നേരം നാലിന് അവസാനിക്കും. തുടര്‍ന്ന് ക്യാപ്റ്റന്മാരുടെ യോഗവും ട്രാക്ക്, ഹീറ്റ്സ് നിര്‍ണയവും നടക്കും. ജില്ലാ ടൂറിസം വകുപ്പ്, തിരുവാര്‍പ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവരുടെ സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.
ചെറുവള്ളങ്ങളെക്കൂടാതെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ നെഹ്റു ട്രോഫിയിലെ ആദ്യ സ്ഥാനക്കാരായ ഒമ്പത് ചുണ്ടന് വള്ളങ്ങള്‍ മത്സരത്തിനായി അണിനിരക്കും.
27നാണ് വള്ളംകളി. 9447052 184, 9605323272, 9447888156.