സെന്റ് വിന്‍സെന്റ് ഡി പോളിന്റെയും ഫ്രഡറിക് ഓസാനാമിന്റെയും തിരുനാള്‍
1592024
Tuesday, September 16, 2025 5:53 AM IST
ചങ്ങനാശേരി: സെന്റ് വിന്‍സെന്റ് ഡി പോളിന്റെയും വാഴ്ത്തപ്പെട്ട ഫ്രഡറിക് ഓസാനാമിന്റെയും തിരുനാളും ജിയോര്‍ജിയോ ഫ്രസാറ്റി വിശുദ്ധരുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടതിന്റെ ആചരണവും സെന്റ് വിന്‍സെന്റ് പുവര്‍ഹോമിലെ അന്തേവാസികളോടൊപ്പം നടത്തി.
ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, ഏരിയാ കൗണ്‍സിലുകളുടെയും ചങ്ങനാശേരി സെന്‍ട്രല്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി മുഖ്യസന്ദേശവും ആത്മീയ ഉപദേഷ്ടാവ് ഫാ. ജോസഫ് പനക്കേഴം ആമുഖ സന്ദേശവും നല്കി.
ചങ്ങനാശേരി ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ജെയിംസ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ് വര്‍ഗീസ്, സെന്റ് ആന്‍സ് കോണ്‍വന്റ് മദര്‍ സിസ്റ്റര്‍ എല്സിന് എഫ്സിസി, തൃക്കൊടിത്താനം ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് മാത്യൂസ് ജോസഫ്, തുരുത്തി ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് എം.എം. മാത്യു, സോണല്‍ ഓഫീസര്‍ കെ.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.